കൊച്ചി: എറണാകുളം സെഷൻസ് കോടതിയിൽ മാധ്യമപ്രവർത്തകരെ വിലക്കി. ജിഷ കേസ് വിചാരണ റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം .

കോടതിയിൽ ഇരിക്കാൻ അനുവദിക്കില്ലെന്ന് അഭിഭാഷകർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് പ്രശ്നം വഷളാകാതിരിക്കാൻ പുറത്തുപോകണമെന്ന് ശിരസ്തദാർ മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഇതേത്തുടർന്ന് മാധ്യമപ്രവർത്തകർ കോടതിക്ക് പുറത്തിറങ്ങി . 12 മാധ്യമപ്രവർത്തകരാണ് കോടതിയിൽ ഉണ്ടായിരുന്നത് .