കൊല്ലം: മീഡിയവൺ കൊല്ലം റിപ്പോർട്ടർ ശ്യാം ബാബുവിന് സിപിഎം നേതാവിന്റെ ഭീഷണി. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കരാണ് ഭീഷണി മുഴക്കിയത്. നെട്ടയം രാമഭദ്രൻ വധക്കേസിൽ പ്രതിയായ ബാബു പണിക്കരെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. കേസില്‍ ചെയ്യുന്ന ഉപകാരങ്ങൾ മറക്കില്ലെന്നും ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിയുണ്ടാകുമെന്നും ആയിരുന്നു ഭീഷണി. ശ്യാം ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.