തിരുവന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും നാളെ മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡോക്ടര്‍മാരുടെ പെൻഷൻ പ്രായവർധനയ്ക്കെതിരെയായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സമരത്തിനൊരുങ്ങിയത്. അതേസമയം സർക്കാർ ഡോക്ടർ മാരുടെ പെൻഷൻ പ്രായ വർധനയിൽ നിന്ന് പിന്നോട്ടു പോകാനാകില്ലെന്ന നിലപാടിൽ സര്‍ക്കാര്‍ ഉറച്ചു നിന്നു. ലെക്ചർ നിയമനത്തിലടക്കം സംയുക്ത സമരസമിതി ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാമെന്ന ആരോഗ്യവകുപ്പിന്‍റെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.

മെഡിക്കല്‍ വി്ദ്യാഭ്യാസ വകുപ്പിലെ പെന്‍ഷന്‍ പ്രായം 60 വയസില്‍ നിന്ന് 62 ആയും ആരോഗ്യ വകുപ്പില്‍ 56ല്‍ നിന്ന് 60 ആയും ഉയര്‍ത്തിയിരുന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.