തുടർച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടിക്രമങ്ങൾ ബഹിഷ്കരിച്ചു. ഫീസ് കുറയ്ക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറാണെങ്കിൽ അതിനോട് സർക്കാരിന് വിയോജിപ്പില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. 

എന്നാൽ സ്വാശ്രയ വിഷയത്തിൽ നിരാഹാരം തുടരുന്ന എംഎൽഎമാരുടെ ആരോഗ്യനില മോശമായി എന്നും അത് പരിഹരിക്കാതെ സഭാനടപടികളുമായി സഹകരിക്കാ൯ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കിയ ശേഷമാണ് ചോദ്യോത്തര വേള തുടങ്ങും മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്

യുഡിഎഫ് അംഗങ്ങളുടെ അസാന്നിധ്യത്തിൽ കേരള കോൺഗ്രസ് എം ആയിരുന്നു അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.റബർ കർഷകർ നേരിടുന്ന പ്രശ്നമായിരുന്നു വിഷയം.എന്നാൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതെ കെ എം മാണി പ്രതിപക്ഷ സമരത്തിന് പിന്തുണ നൽകി.കേരള കോൺഗ്രസ് എം നിലപാട് ഖേദകരമെന്ന് സ്പീക്കർ.

റബർ കർഷകരോടുളള ദ്രോഹമാണിതെന്ന് പാർലമെന്‍ററി കാര്യ മന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ നിരാഹാരം തുടരുന്ന എംഎൽഎമാരുടെ ആരോഗ്യനില മോശമായി തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു.