നീറ്റ് റാങ്ക് പട്ടികയിൽ നിന്നും കേരളത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടിക പ്രഖ്യാപിക്കുക.

തിരുവനന്തപുരം: കേരള മെഡിക്കൽ -എഞ്ചിനീയറിംഗ് റാങ്ക് പട്ടിക ബുധനാഴ്ച്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും ചേർന്ന് വൈകിട്ട് നാലിനാണ് പ്രഖ്യാപനം.

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ സ്കോറും പ്ലസ്ടു ഫിസിക്സ്‌ കെമിസ്ട്രി മാത്‍സ് പരീക്ഷാ മാർക്കും കൂടി ചേർത്താണ് റാങ്ക് പട്ടിക തയ്യാറാക്കുക. നീറ്റ് റാങ്ക് പട്ടികയിൽ നിന്നും കേരളത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടിക പ്രഖ്യാപിക്കുക.