തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് ഘടന ഇന്ന് പ്രസിദ്ധീകരിക്കും. ഓരോ കോളജുകളിലേയും ഫീസ് ഇന്ന് പ്രസിദ്ധീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സർക്കാരുമായി കരാർ ഒപ്പിട്ട മൂന്നു കോളജുകള്‍ ഒഴികെ മറ്റെല്ലായിടുത്തും അഞ്ചു ലക്ഷം ഏകീകൃത ഫീസിൽ മുന്നോട്ടുപോകാമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. എൻട്രസ് കമ്മീഷണർ ആണ് ഫീസ് ഘടന പ്രസിദ്ധീകരിക്കുന്നത്.