കോഴിക്കോട്: കോഴിക്കോട് ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ഷിബ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കളുടെ പ്രതിഷേധിച്ചു. ചേളന്നൂര്‍ സ്വദേശിനി ഷീന (42) ആണ് മരിച്ചത്. 

ഗര്‍ഭപാത്രത്തില്‍ മുഴയായതിനാലാണ് ഷീബയെ ആശുപത്രിയിലെത്തിച്ചത്. ഇന്‍ജക്ഷന്‍ മാറിയതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധത്തെതുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയെഹ്കിലും ബന്ധുക്കള്‍ പ്രതിഷേധം തുടരുകയാണ്.