ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍ പ്രദേശില്‍ മൂന്ന് കുട്ടികള്‍ മരിച്ചു ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍  

ലക്നൗ: ഉത്തര്‍പ്രദേശിലൊ ഗൊരഖ്പൂരില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം 72 കുട്ടികള്‍ മരിച്ച് 10 മാസം പിന്നിടുമ്പോള്‍ ലക്നൗവില്‍ ഓക്സിജന്‍ ലഭിക്കാതെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചതായി പരാതി. നാല് നവജാത ശിശുക്കള്‍ക്കും ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രി ഒരു ഓക്സിജന്‍ സിലിണ്ടര്‍ മാത്രമാണ് നല്‍കിയതെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ശ്വാസം കിട്ടാതെയാണ് തങ്ങളുടെ കുട്ടികള്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

Scroll to load tweet…

അതേസമയം ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നും മറ്റുള്ളവരെ കുട്ടികള്‍ക്കായുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു.