തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദത്തില്‍ മെഡിക്കൽ കോളേജിനായി ആകെ ചോദിച്ചത് 17 കോടി രൂപ. എന്നാല്‍ 5 കോടി 60 ലക്ഷം രൂപയാണ് കൈമാറിയത്.

ബാക്കി തുകയ്ക്ക് പകരം സതീഷ് നായർ എൻആർഐ സീറ്റ് ചോദിച്ചു . വർക്കല എസ്.ആർ.കോളേജ് ഉടമ ആർ.ഷാജിയോടാണ് പണം ആവശ്യപ്പെട്ടത് . ഇതേക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് വിവരം കിട്ടിയിരുന്നു. കേന്ദ്രസർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നു . എന്നാല്‍ പാർട്ടി കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നില്ല .