മെഡിക്കല്‍ സ്പോട്ട് അഡ്മിഷന് മാറ്റമുണ്ടാകില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ വ്യക്തമാക്കി. മെഡിക്കല്‍ സ്പോട്ട് അഡ്മിഷന്‍ നാളെയും മറ്റന്നാളും നടക്കും. വിശദാംശങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കുമെന്നും സുധീര്‍ ബാബു. തിങ്കളാഴ്ചയ്ക്കകം പ്രവേശനം തീര്‍ക്കാനാണ് കേരളത്തിന് മെഡിക്കൽ കൗൺസിൽ(എംസിഐ) നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

തിരുവനന്തപുരം: മെഡിക്കല്‍ സ്പോട്ട് അഡ്മിഷന് മാറ്റമുണ്ടാകില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ വ്യക്തമാക്കി. മെഡിക്കല്‍ സ്പോട്ട് അഡ്മിഷന്‍ നാളെയും മറ്റന്നാളും നടക്കും. വിശദാംശങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കുമെന്നും സുധീര്‍ ബാബു. തിങ്കളാഴ്ചയ്ക്കകം പ്രവേശനം തീര്‍ക്കാനാണ് കേരളത്തിന് മെഡിക്കൽ കൗൺസിൽ(എംസിഐ) നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

അതേസമയം, കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി തടഞ്ഞതോടെ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്‍. ഡി.എം.വയനാട്, തൊഴുപുഴ അൽ അസര്‍, പാലക്കാട് പി.കെ.ദാസ്, തിരുവനന്തപുരം എസ്.ആര്‍. എന്നീ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനെതിരായ ഹര്‍ജിയാണ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയത്.

കേസില്‍ വേഗം തീരുമാനമെടുക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചില്ല. എല്ലാ രേഖകളും ബുധനാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് മെഡിക്കൽ കോളേജുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പത്താം തീയതിക്കകം പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ കേസിൽ വേഗം തീരുമാനമെടുക്കണമെന്ന സംസ്ഥാന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. ഓരോ കോളേജുകളുടേയും സാഹചര്യം വ്യത്യസ്ഥമാണെന്ന് കോടതി ചൂട്ടിക്കാട്ടി. ഹൈക്കോടതി ഇതെല്ലാം ഒന്നിച്ചാണ് പരിഗണിച്ചതെന്ന് കോടതി പറഞ്ഞു.