Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീന്‍സിനും ലെഗ്ഗിന്‍സിനും വിലക്ക്

Medical students banned from wearing Jeans and Top in Thiruvananthapuram medical college campus
Author
Thiruvananthapuram, First Published Oct 21, 2016, 7:35 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ജീന്‍സും ലെഗ്ഗിന്‍സും ടോപ്പും ധരിക്കരുതെന്ന് സര്‍ക്കുലര്‍. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. അതേസമയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തന്നെ ഡ്രസ് കോഡിനെക്കുറിച്ച് പറയുന്നുണ്ടെന്നും പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ജീന്‍സും ടീ ഷര്‍ട്ടും ചപ്പലുമൊക്കെ ധരിക്കണമെങ്കില്‍ പഠനകാലയളവ് ക‍ഴിയണം. മെഡിക്കല്‍ കോളജ് ക്യാംപസില്‍ നിന്ന് ഇവയെല്ലാം പുറത്താക്കാനാണ് അധികൃതരുടെ തീരുമാനം. എംബിബിഎസ് വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ പോസ്റ്റിങ്, ഹാജര്‍ നില എന്നിവയെക്കുറിച്ചെല്ലാമുള്ള നിര്‍ദേശം നല്‍കുന്ന സര്‍ക്കുലറിലാണ് കൃത്യമായ ഡ്രസ് കഡ് വേണമെന്ന് നിഷ്കര്‍ഷിക്കുന്നത്.

വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഗിരിജയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. വേഷത്തിന്റെ കാര്യത്തില്‍ എന്തെല്ലാം ആകാം ആയിക്കൂടാ എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ജീന്‍സ്, ലെഗിന്‍സ്, ടീ ടര്‍ഷ്, ഷോര്‍ട്ട് ടോപ്പുകള്‍ കാഷ്വല്‍ ഡ്രസ്, ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങള്‍ എന്നിവ പാടില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മാന്യമായ ഏത് വസ്ത്രവും ധരിക്കാന്‍ അവകാശമുണ്ടെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. എന്നാല്‍ നിലവിലുള്ള ഡ്രസ് കോഡ് സര്‍ക്കുലര്‍ രൂപത്തിലാക്കുകമാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ലെഗ്ഗിന്‍സും ജീന്‍സും ഇട്ടെത്തുന്ന കുട്ടികളെക്കുറിച്ച് രോഗികള്‍ പരാതി പറയുന്നു. വ്യാജന്മാര്‍ ഒരുപാടെത്തുന്ന തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ ഇത്തരം നടപടികള്‍ വേണമെന്നും പ്രിന്‍സിപ്പല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios