നിപ്പ വൈറസിനുള്ള റിബ വൈറിൻ എന്ന മരുന്നാണ് എത്തിച്ചതെന്ന് എൻ.ആർ.എച്ച്.എം ഡയറക്ടർ കേശവേന്ദ്ര കുമാർ ഐഎഎസ്  അറിയിച്ചു. 

കോഴിക്കോട്: നിപ്പ വൈറസ് രോ​ഗബാധിതരുടെ ചികിത്സയ്ക്കായുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. നിപ്പ വൈറസിനുള്ള റിബ വൈറിൻ എന്ന മരുന്നാണ് എത്തിച്ചതെന്ന് എൻ.ആർ.എച്ച്.എം ഡയറക്ടർ കേശവേന്ദ്ര കുമാർ ഐഎഎസ് അറിയിച്ചു. 

നിലവിൽ 8000 ടാബ് ലെറ്റുകൾ എത്തിച്ചിട്ടുണ്ട്. പ്രതിപ്രവർത്തനത്തിന് സാധ്യതയുള്ള മരുന്നാണിത്. പ്രാഥമിക പരിശോധനകൾ നടത്തി ഫലം കൂടി നോക്കിയ ശേഷമേ മരുന്ന് നൽകി തുടങ്ങൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.