തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ ഗുണ നിലവാര പരിശോധന നിലച്ചേക്കും. പരിശോധനകള്‍ക്കായി മരുന്നെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് പ്രശ്നം. മരുന്നുകള്‍ പരിശോധനക്കെടുത്ത വകയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള കുടിശിക 12 ലക്ഷം രൂപ കവിഞ്ഞു.
മരുന്നുകള്‍ പരിശോധനക്കെടുക്കുമ്പോള്‍ അതിന് വില നല്‍കണം. ആകെ അഞ്ചുലക്ഷം രൂപയാണ് പരിശോധനകള്‍ക്കായി ഒരു വര്‍ഷം അനുവദിച്ചിട്ടുള്ളത്. ഈ തുക തികയാതെ വന്നതോടെ കടം പറഞ്ഞ് മരുന്നെടുക്കാന്‍ തുടങ്ങി. കുടിശിക 12 ലക്ഷത്തിലെത്തി. 2013 മുതല്‍ ഈ നാളുവരെ ഒരു രൂപ പോലും സര്‍്കകാര്‍ നല്‍കിയിട്ടില്ല.
ഒരു രൂപ പോലും നല്‍കാതെയാണ് മരുന്ന് പരിശോധന നടക്കുന്നത് . വില കിട്ടാതെ മരുന്ന് നല്‍കാനാകില്ലെന്ന് മെഡിക്കല്‍ സ്റ്റോറുടമകള്‍ നിലപാടടെുത്താല്‍ പൊതുവിപണിയിലെ പരിശോധന ഉടന്‍ നിലയ്ക്കും. ഇതിനിടെ കൂടുതല്‍ ലാബുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതികളും സജീവമായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
