സഹിബ്ഗഞ്ച്: ഒരു മനുഷ്യന്‍ മണ്ണ് തിന്നുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഈ പറയുന്നത് 90 വര്‍ഷമായി ദിവസവും ഒരു കിലോയോളം മണ്ണ് തിന്ന് ജീവിക്കുന്ന ഒരു മനുഷ്യന്‍റെ കഥയാണ്. വെറും കഥയല്ല, 100ാം വയസിലും ചുറുചുറുക്കോടെ തന്‍റെ കഥപറയുന്ന ജാര്‍ഗണ്ഡുകാരന്‍ കാരു പാസ്വാന്‍റെ കഥ.

11ാമത്തെ വയസുമുതലാണ് കാരു പാസ്വാന്‍ മണ്ണ് തിന്നാന്‍ ആരംഭിച്ചത്. ദാരിദ്ര്യം അലട്ടിയ വീട്ടില്‍ ഭക്ഷണത്തിന് വകയില്ലാതായപ്പോഴായിരുന്നു ആദ്യമായി മണ്ണ് തിന്നത്. പിന്നീടങ്ങോട്ട് അത് ശീലമായി. ഇന്ന് ദിവസം ഒരു കിലോയോളം മണ്ണ് കക്ഷി അകത്താക്കും.

എന്നാല്‍ മണ്ണ് തിന്നാല്‍ ഉണ്ടാകുന്ന രോഗങ്ങളൊന്നും ഇയാളെ അലട്ടുന്നില്ല. ഇതുവരെ കാര്യമയ അസുഖങ്ങളൊന്നും വന്നിട്ടില്ല. എട്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടക്കം പത്ത് പേരുടെ പിതാവാണ് കാരു പാസ്വാന്‍. അസാധാരണമായ ശീലം കൊണ്ടു നടക്കുന്ന പാസ്വാനെ തേടി ബിഹാര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ അവാര്‍ഡും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.