തേന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും തേനീച്ചയെന്ന് കേട്ടാല്‍ ചെറിയ പേടി തോന്നാത്തവര്‍ ചുരുക്കം. എന്നാല്‍ തേനീച്ചകളുമായി ചങ്ങാത്തം കൂടലാണ് കണ്ണൂര്‍ ചക്കരക്കല്‍ തലമുണ്ടയില്‍ സ്വദേശി രാജീവന്‍റെ ഇഷ്ട വിനോദം. കുട്ടിക്കാലം മുതല്‍ സാഹസികത ഇഷ്ടപ്പെടുന്ന ഈ തേനീച്ച പ്രേമി തേനീച്ചക്കൂട് ഒന്നാകെ ഇളക്കിയെടുത്ത് മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ നിന്നു ക്യാമറമാന്‍ കെ.ആര്‍ മുകുന്ദന്‍ പകര്‍ത്തിയ കാഴ്ചകളിലേക്ക്.

