പതിനാല് വർഷങ്ങൾക്ക് മുമ്പ് തനിക്ക് 28 വയസ്സുള്ളപ്പോഴാണ് സംഭവം. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് ദാസിനെ പരിചയപ്പെടുന്നത്. ചിത്രം വരയും പ്രദർശനവുമായി ബന്ധപ്പെട്ട് തന്നെ സഹായിക്കാൻ താൽപര്യമുണ്ടോ എന്ന് ദാസ് അന്ന് ചോദിച്ചു. പിറ്റേന്ന് സഹായിക്കമെന്ന് സമ്മതിക്കുകയും അയാളുടെ ഖിദ്കി ഗ്രാമത്തിലെ സ്റ്റുഡിയോയിൽ പോകുകയും ചെയതു.
ദില്ലി: പ്രശസ്ത ചിത്രകാരൻ ജതിൻ ദാസ് ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പേപ്പർ നിർമ്മാണ കമ്പനി സഹസ്ഥാപക നിഷാ ബോറ. പതിനാല് വർഷങ്ങൾക്ക് മുമ്പ് ജതിൻ ദാസിൽനിന്നും താൻ നേരിട്ട ലൈംഗിക അതിക്രമത്തിനെതിരേയാണ് നിഷാ ബോറയുടെ വെളിപ്പെടുത്തൽ.
പതിനാല് വർഷങ്ങൾക്ക് മുമ്പ് തനിക്ക് 28 വയസ്സുള്ളപ്പോഴാണ് സംഭവം. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് ദാസിനെ പരിചയപ്പെടുന്നത്. ചിത്രം വരയും പ്രദർശനവുമായി ബന്ധപ്പെട്ട് തന്നെ സഹായിക്കാൻ താൽപര്യമുണ്ടോ എന്ന് ദാസ് അന്ന് ചോദിച്ചു. പിറ്റേന്ന് സഹായിക്കമെന്ന് സമ്മതിക്കുകയും അയാളുടെ ഖിദ്കി ഗ്രാമത്തിലെ സ്റ്റുഡിയോയിൽ പോകുകയും ചെയതു. അവിടെ വച്ച് അയാൾ തന്നെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് താൻ അയാളെ തള്ളി മാറ്റി പുറത്തേക്ക് ഒാടുകയായിരുന്നുവെന്ന് നിഷാ ബോറ വ്യക്തമാക്കി.
ലോകമെമ്പാടും മീ ടൂ ക്യാമ്പയിനിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുകയാണ്. സിനിമ, രാഷ്ട്രീയം, മീഡിയ തുടങ്ങിയ മേഖലകളിലെ ആളുകൾ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ബോളിവുഡിൽ നിന്നാണ് ആദ്യമായി മീ ടൂ ക്യാമ്പയിനിന് തുടക്കമിടുന്നത്. തുടർന്ന് മാധ്യമ-രാഷ്ട്രീയ രംഗത്തേക്കുമായി വ്യാപിക്കുകയായിരുന്നു.
