മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഒമാന്‍: പ്രാദേശിക സമയം വൈകിട്ട് നാലിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ സലാലയില്‍ മേകുനു കൊടുങ്കാറ്റ് അടിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍റെ മുന്നറിയിപ്പ്. സലാല വിമാനതാവളം അടുത്ത 24 മണിക്കൂറും കൂടി അടച്ചിടുമെന്ന് പിസിഎ അറിയിച്ചു. സലാലയിലേക്കുള്ള പ്രധാന റോഡുകള്‍ അടച്ചിട്ടു

ദോഫാര്‍ മേഖലയിലെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അപകട സാഹചര്യമുണ്ടായാല്‍ 8007134 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി