ബംഗലൂരു: കര്‍ണ്ണാടകയിലെ യോഗ നാരസിംഹസ്വാമി ക്ഷേത്രത്തിലെ പൂജാരികള്‍ തമ്മിലുള്ള വ്യക്തിപരമായ വൈരം പുതിയ തലത്തിലേക്ക് വളരുന്നു. കര്‍ണ്ണാടകയിലെ മെലുകോട്ടയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ നാരായണ ബട്ടര്‍ എന്ന പൂജാരിയാണ് മറ്റൊരു പൂജാരിയായ ഭാശ്യാം സ്വമിജിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന് പറയുന്ന നാരായണ ഭാശ്യാമിന്‍റെ ഫോണും പോലീസിന് നല്‍കിയ പരാതിക്ക് ഒപ്പം നല്‍കിയിട്ടുണ്ട്. ഇതില്‍ അനേകം പോണ്‍ വീഡിയോകളും അശ്ലീല ചിത്രങ്ങളും ഉണ്ടെന്നാണ് ഇയാളുടെ ആരോപണം.
ഫോണ്‍ പരിശോധിച്ച പോലീസ് ഇത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഫോണില്‍ പോണ്‍ ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് തെറ്റാണോ എന്നാണ് ശ്യാമിന്‍റെ അനുയായികളുടെ വാദം. അതേ സമയം ഫോണ്‍ അന്യായമായി കവര്‍ന്നതിന് നാരായണയ്ക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
