ദില്ലി: പൊതുബജറ്റില്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെയും രാഷ്ട്രപതിയുടെയും ശമ്പളം കൂട്ടി. രാഷ്‍ട്രപതിയുടെ ശമ്പളം പ്രതിമാസം അഞ്ചുലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലുലക്ഷം രൂപയും ഗവര്‍ണര്‍മാരുടേത് 3.5 ലക്ഷവുമായി പരിഷ്കരിച്ചു. എംപിമാരുടെ ശമ്പളവും വർധിപ്പിക്കും. അഞ്ച് വർഷം കൂടുമ്പോൾ എം പിമാരുടെ ശമ്പളം പുതുക്കുമെന്ന് ബജറ്റില്‍ അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചു.