അഭിമന്യുവിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്

കൊച്ചി: ജീവിച്ചിരുന്ന അഭിമന്യുവിനെക്കാള്‍ പ്രിയപ്പെട്ടവനാകുന്നു രക്തസാക്ഷിയായ സഖാവ് അഭിമന്യു. എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. 

ഹോസ്റ്റൽ അടച്ചിട്ട സമയത്ത് ലേഡീസ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണമെടുത്തുകൊടുത്ത കൂട്ടുകാരിയുടെ ചോറ്റുപാത്രം തിരിച്ചു കൊടുത്തപ്പോൾ അഭിമന്യു അതിൽ വച്ച കുറിപ്പ് ഇങ്ങനെ.. 'പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറ് നിറച്ച് ഭക്ഷണം കഴിച്ചു. വയറ് നിറയെ ഭക്ഷണം തന്നതിന് ഒരു പാട് നന്ദി'

രാഷ്ട്രീയ ഭിന്നതകളില്ലാതെ അഭിമന്യുവിന്‍റെ മരണത്തില്‍ ദുഖിതരാണ് ഒരോ മഹാരാജാസുകാരനും. അഭിമന്യുവിന്‍റെ മരണത്തിന് കാരണക്കാര്‍ക്കെതിരെ ക്യാമ്പസ് ഒന്നിച്ച് പ്രതിഷേധിക്കുന്നതും ഈ സാഹചര്യത്തിലാണ്. 'അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല' അഭിമന്യുവിനെ കുറിച്ചുള്ള കെ എസ് യു മഹാരാജാസ് ഫേസ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ കുറിക്കുന്നു.