മുംബൈ: ലോകത്താകമാനം മീ ടു ക്യാമ്പയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സഹപ്രവര്‍ത്തകരോടുളള പുരുഷന്മാരുടെ ഇടപെടല്‍ ജാഗ്രതയോടെയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 80% പുരുഷന്മാരും ഇക്കാര്യത്തില്‍ അതീവ ജാഗ്രതയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുബൈ, ദില്ലി, ബംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി 2500 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 

തൊഴില്‍ നഷ്ടം, കുടുംബത്തിന്‍റെ സല്‍പേര് എന്നിവ ഭയന്നാണ് ഇരകള്‍ ആദ്യ കാലങ്ങളില്‍ പീഡനം വെളിപ്പെടുത്താത്തത് എന്നും 80% പേര്‍ പ്രതികരിച്ചു. അതേസമയം പീഡനത്തെ  കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികരിക്കുന്നത് ശരിയല്ലെന്ന് 50 ശതമാനത്തോളം പേര്‍ പറയുന്നു.

മീടൂ ആരോപണം കൂടുതലായി വന്നത് മാധ്യമ- ബോളിവുഡ് രംഗങ്ങളില്‍ നിന്നാണെങ്കിലും മറ്റ് മേഖലകള്‍ സുരക്ഷിതമെന്ന് കരുതാനാവില്ലെന്ന് 77 ശതമാനം പേര്‍ പ്രതികരിച്ചു. മീ ടൂ വെളിപ്പെടുത്തല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് അഞ്ചില്‍ നാല് പേര്‍ പ്രതികരിച്ചു.