Asianet News MalayalamAsianet News Malayalam

മല കയറിയ യുവതികളുടെ സർക്കാർ പട്ടികയിൽ പുരുഷനും: അവ്യക്തതയ്ക്ക് കൂടുതൽ തെളിവുകൾ - വീഡിയോ

പരംജ്യോതി എന്ന പേരിലുള്ളയാളാണ് പുരുഷനാണെന്ന് വ്യക്തമായത്. പട്ടികയിൽ ഇരുപത്തിയൊന്നാമതായി നൽകിയിരിക്കുന്ന തമിഴ്നാട് സ്വദേശിയാണ് പുരുഷനാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരിക്കുന്നത്.

men are also in the list of women who climbed sabarimala
Author
Chennai, First Published Jan 18, 2019, 5:49 PM IST

ചെന്നൈ: ശബരിമല കയറിയ യുവതികളെന്ന പേരിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന പട്ടികയിൽ പുരുഷനും. നെഹ്റു തുണ്ടാളം - എന്ന മേൽവിലാസത്തിൽ നൽകിയിരിക്കുന്ന ചെന്നൈ സ്വദേശി പരംജ്യോതിയാണ് പുരുഷനാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. 

പട്ടികയിൽ ഇരുപത്തിയൊന്നാമതായാണ് പരംജ്യോതിയുടെ പേര് നൽകിയിരിക്കുന്നത്. എന്തെങ്കിലും പിഴവ് സംഭവിച്ചതാകാമെന്നും താൻ ഓൺലൈനായി ബുക്ക് ചെയ്തപ്പോൾ പുരുഷൻ എന്ന ഓപ്ഷൻ തന്നെയാണ് നൽകിയിരുന്നതെന്നും പരംജ്യോതി പറയുന്നു. 

പരംജ്യോതി പറയുന്നത് കേൾക്കാം:

നേരത്തേ, പട്ടികയിലുള്ള സ്ത്രീകളുടെ പ്രായം സംബന്ധിച്ചും അവ്യക്തതയുണ്ടെന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള ആരും പട്ടികയിലില്ല. പലരുടെയും പ്രായം അമ്പതിനു മുകളിലാണെന്നും സംശയമുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്തെത്തിയ ഇതരസംസ്ഥാനക്കാരായ സ്ത്രീകളുടെ പേര് മാത്രമാണ് പട്ടികയിലുള്ളത്. 

പട്ടികയിലെ ആദ്യപേരുകാരി പദ്മാവതിയാണ്. പട്ടികയിലെ ഐഡി കാർഡ് നമ്പർ അനുസരിച്ച് പദ്മാവതി ദസരി എന്ന അവരുടെ തിരിച്ചറിയൽ രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വോട്ടേഴ്സ് ഐഡിയാണ് പദ്മാവതി തിരിച്ചറിയൽ രേഖയായി നൽകിയിരിക്കുന്നത്. ആ ഐഡി പ്രകാരം അവർക്ക് 55 വയസ്സുണ്ട്. പക്ഷേ, സർക്കാരിന്റെ പട്ടികയിൽ അവർക്ക് 48 വയസ്സ് മാത്രമേയുള്ളൂ.

Read More: ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയിൽ അവ്യക്തത: പലരുടെയും പ്രായം അമ്പതിനു മുകളിൽ?

 

Follow Us:
Download App:
  • android
  • ios