തിരുവനന്തപുരം: മേനംകുളം ബിപിസിഎല്‍ പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തില്‍. അഞ്ചു ജില്ലകളിലെ പാചക വാതക വിതരണം മുടങ്ങും.
ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന് ലേബര്‍ കമ്മീഷണറുടെ സാനിധ്യത്തില്‍ നല്‍കിയ ഉറപ്പ് കമ്പനി ലംഘിച്ചുവെന്നാരോപിച്ചാണ് ട്രക്ക് ഡ്രൈവര്‍മാരും ക്ലിനര്‍മാരും സമരം ആരംഭിച്ചിരിക്കുന്നത്.
200 കിലോമീറററിനുള്ളിലുള്ള ഗ്യാസ് വിതരണത്തിന് ഡ്രൈവര്‍ക്ക് നല്‍കിയിരുന്ന ശമ്പളം 825 നിന്നും 950 ആക്കി വര്‍ദ്ധിപ്പിക്കാന്‍ കരാറുണ്ടാക്കി. 200 കിലോമീറ്ററിനു പുറത്തേക്ക് ഗ്യാസ് കൊണ്ടുപോയാല്‍ ഓരോ കിലോ മീറ്ററിനും നല്‍കുന്ന നാലു രൂപയില്‍ നിന്നും 4.75പൈസയാക്കി നല്‍കാമെന്നും ധാരണയുണ്ടാക്കിയിരുന്നു.
മറ്റ് പ്ലാന്റുകളില്ലെല്ലാം കരാര്‍ നടപ്പിലാക്കിയെങ്കിലും മേനംകുളം പ്ലാന്റിലെ കരാറുകാര്‍ അവരുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് പുതിക്ക ശമ്പളം നല്‍കുന്നില്ലെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്റെ ആരോപണം.
അഞ്ച് ജില്ലകളിലേക്ക് ഗ്യാസ് എത്തുന്നത് ഈ പ്ലാന്‍ില്‍ നിന്നാണ്. ഡ്രൈവര്‍മാരും ക്ലീനര്‍മാരുടെ സമരം ഗ്യാസ് വിതരണത്തെ സാരമായിതന്നെ ബാധിക്കും. പ്ലാന്റിലെ കരാറുകാരുടെ കീഴിലുള്ള 55 ഡ്രൈവര്‍മാരാണ് ഇപ്പോള്‍ സമരത്തിലുള്ളത്.
