രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍ എസ് എസിന് വേറെ വേദികളുണ്ട്

ദില്ലി: ബിജെപി നേതാക്കളുമായുള്ള യോഗങ്ങള്‍ ആശയങ്ങള്‍ കൈമാറാന്‍ വേണ്ടി ഉദ്ദേശിച്ചുള്ളതാണ് അല്ലാതെ തീരുമാനം എടുക്കാന്‍ വേണ്ടിയല്ലെന്ന് ആര്‍ എസ് എസ്. ആര്‍എസ്എസ് ഓള്‍ ഇന്ത്യ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാറാണ് ഇക്കാര്യം വിശദമാക്കിയത്. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ അമിത് ഷാ ആറ് മന്ത്രിമാര്‍ക്കൊപ്പം ആര്‍ എസ് എസ് നേതാക്കളെ കണ്ടിരുന്നു. 

സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍ദേശം നല്‍കാനായിരുന്നു യോഗമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇന്ധനവില വര്‍ദ്ധനയും എയര്‍ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും ഈ യോഗത്തില്‍ ചര്‍ച്ചയായിയെന്ന് ആരോപണം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ആര്‍ എസ് എസ് രംഗത്തെത്തുന്നത്.

രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍ എസ് എസിന് വേറെ വേദികളുണ്ടെന്ന് അരുണ്‍ കുമാര്‍ വിശദമാക്കി. എല്ലാ വര്‍ഷങ്ങളിലും വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക, സാങ്കേതിക, മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാറുണ്ട്. ഈ വര്‍ഷം മെയ് 28 ന് ദില്ലിയില്‍ വച്ചാണ് യോഗം ചേരുക.