നേരത്തെ സാധാരണ ട്രെയ്ന്‍ സര്‍വീസിനും തടസം നേരിട്ടിരുന്നു. തുടര്‍ന്ന്, ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നു.
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവച്ചു. കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അറിയിപ്പ് ലഭിക്കും വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കും. നേരത്തെ സാധാരണ ട്രെയ്ന്‍ സര്‍വീസിനും തടസം നേരിട്ടിരുന്നു. തുടര്‍ന്ന്, ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നു.
ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നു. പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമാണ് കണ്‍ട്രോള്‍ റൂം. പത്തംതിട്ടയില്‍ 0468 2225001, 0468 2222001 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ചെങ്ങന്നൂരില്‍ 0479 2456094 എന്ന നമ്പറിലും ബന്ധപ്പെടാം.
അതേസമയം കണ്ണൂരില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായി. രാത്രിയില്‍ മഴ പെയ്യാതിരുന്നത് ആശ്വാസമായി. എന്നാല്‍ പാലക്കാട് സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി.
പത്തനംതിട്ടില്‍ വെള്ളം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമുകളുടെ ഷട്ടര്‍ താഴ്ത്തിത്തുടങ്ങി. പമ്പ ഡാമിന്റെ ഷട്ടര്‍ 60 സെന്റി മീറ്റര്‍ താഴ്ത്തി. മൂഴിക്കല്‍ ഡാമിന്റെ ഷട്ടര്‍ രണ്ട് മീറ്ററില്‍ നിന്ന് ഒന്നാക്കി താഴ്ത്തി.
