സ്വീഡനും ജര്‍മനിയെ വിറപ്പിച്ച ആദ്യ ഇലവനെ തന്നെയാണ് കളത്തിലിറക്കുന്നത്
മോസ്കോ: റഷ്യന് ലോകകപ്പില് അത്ഭുത പ്രകടനമാണ് മെക്സിക്കോ പുറത്തെടുത്തത്. ലോകചാമ്പ്യന്മാരായ ജര്മനിയെ വീഴ്ത്തിയ മെക്സിക്കോ ടൂര്ണമെന്റിലെ കറുത്ത കുതിരകളായി മാറിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളിലും വിജയിച്ചെങ്കിലും ഇന്ന് സ്വീഡനെതിരായ പോരാട്ടവും മെക്സിക്കോയ്ക്ക് നിര്ണായകമാണ്.
പരാജയപ്പെടാൽ നോക്കൗട്ട് പ്രതീക്ഷകളില് തിരിച്ചടിയുണ്ടാകും. അതുകൊണ്ട് തന്നെ തങ്ങളുടെ ഏറ്റവും മികച്ച ഇലവനുമായി തന്നെയാണ് മെക്സിക്കൊ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആദ്യ ഇലവനില് താരങ്ങളെ മാറി മാറി പരീക്ഷിച്ച പരിശീലകന് 51 മത്സരങ്ങള്ക്ക് ശേഷം ഇതാദ്യമായി കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്ത്തിയിരിക്കുകയാണ്. മറുവശത്ത് സ്വീഡനും ജര്മനിയെ വിറപ്പിച്ച ആദ്യ ഇലവനെ തന്നെയാണ് കളത്തിലിറക്കുന്നത്.
മെക്സിക്കൊ ആദ്യ ഇലവന്: Ochoa; Álvarez, Salcedo, Héctor Moreno, Gallardo; Guardado, Héctor Herrera; Layún, Vela, Lozano; Chicharito Hernández.
സ്വീഡൻ ആദ്യ ഇലവന്: Olsen; Lustig, Lindelöf, Granqvist, Augustinsson; Larsson, Ekdal, Claesson, Forsberg; Berg, Toivonen.
