പെനാല്‍ട്ടി ബോക്സിനുള്ളിൽ ജാങ് ഹ്യൂൻ സൂ പന്ത് കൈകൊണ്ടു തൊട്ടതാണ് ദക്ഷിണകൊറിയക്ക് തിരിച്ചടിയായത്

മോസ്കോ: കിരീടം നിലനിര്‍ത്താന്‍ റഷ്യന്‍ മണ്ണിലിറങ്ങിയ ചാംപ്യൻ ടീം ജർമനിയെ തകര്‍ത്തെറിഞ്ഞതിന്‍റെ ആവേശവുമായി കളത്തിലിറങ്ങിയ മെക്സ്സിക്കോ ദക്ഷിണ കൊറിയക്കെതിരെയും കുതിപ്പ് തുടരുന്നു. ഏഷ്യന്‍ ശക്തികള്‍ക്കെതിരെ 26 ാം മിനിട്ടില്‍ മെക്സിക്കോ മുന്നിലെത്തി. കാര്‍ലോസ് വേല പെനാല്‍ട്ടിയിലൂടെയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്.

പെനാല്‍ട്ടി ബോക്സിനുള്ളിൽ ജാങ് ഹ്യൂൻ സൂ പന്ത് കൈകൊണ്ടു തൊട്ടതാണ് ദക്ഷിണകൊറിയക്ക് തിരിച്ചടിയായത്. കിക്കെടുത്ത വേലയ്ക്ക് പിഴച്ചില്ല. ബോക്സിന്‍റെ വലത് മൂലയില്‍ പന്തെത്തിച്ച വേല മെക്സിക്കോയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു.

Scroll to load tweet…

ആദ്യ പകുതി പിന്നിടുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലാണ് മെക്സിക്കോ. ഇന്ന് ജയിച്ചാല്‍ മെക്സിക്കോയ്ക്ക് രണ്ടാം റൗണ്ട് ഉറപ്പിക്കാം.