ഏപ്രില്‍ 16 വരെ തുടരാം
ദില്ലി: അയോഗ്യനാക്കപ്പെട്ട എം.ജി വി സി ബാബു സെബാസ്റ്റ്യന് തുടരാമെന്ന് സുപ്രീംകോടതി. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഏപ്രിൽ 16 വരെ വി സി പദവിയിൽ ബാബു സെബാസ്റ്റ്യന് തുടരാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സമര്പ്പിച്ച ഹര്ജിയില് വി.സി ബാബു സെബ്സ്റ്റ്യന്റെ നിയമനം ഹൈക്കോടതിയ ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു.
ബാബു സെബാസ്റ്റ്യൻ സ്വകാര്യ എയ്ഡഡ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ മാത്രമായിരുന്നു. പ്രൊഫസര് തസ്തികയില് ജോലി ചെയ്തിട്ടില്ല. നിയമനത്തിൽ മതിയായ യോഗ്യത ഉള്ളവരെ അവഗണിച്ചുവെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.
10 വർഷത്തെ അധ്യാപന യോഗ്യത വേണമെന്ന് ഹർജിക്കാരനായ പ്രേംകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ബാബു സെബാസ്റ്യൻ സ്റ്റേറ്റ് ഇൻസ്റ്റ്യട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയില് പത്തര വർഷം ജോലിചെയ്തതാണ് വിസി യോഗ്യതയായി പരിഗണിച്ചത്. അത് നിയമപരമായി നിലനിൽക്കില്ല.
നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയും നിയമപരമായി നില നില്ക്കില്ല. ബെന്നി ബഹനാൻ അംഗമായ സേർച്ച് കമ്മിറ്റിയെയും പരാതിക്കാരൻ ചോദ്യം ചെയ്തിരുന്നു. സെനറ്റിലും സിണ്ടിക്കേറ്റിലും അംഗങ്ങളായവർ സേർച്ച് കമ്മിറ്റിയിൽ ഉണ്ടാകരുതെന്നായിരുന്നു ചട്ടം.ഇതാണ് ബെന്നി ബഹനാൻ വന്നതിലൂടെ അട്ടിമറിക്കപ്പെട്ടത്. ബാബു സെബാസ്റ്റ്യനേക്കാൾ യോഗ്യത ഉള്ളവരെ മറികടന്നായിരുന്നു നിയമനം എന്നും ഡിവിഷൻ ബഞ്ച് കണ്ടെത്തിയിരുന്നു.
അതേസമയം വിസി ആകാന് യോഗ്യതയുണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഗുഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തുടര്നടപടികള് വിധിപ്പകര്പ്പ് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മുന് വിസി ബാബു സെബാസ്റ്റ്യന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
