Asianet News MalayalamAsianet News Malayalam

സർവ്വകലാശാല പിടിക്കാൻ എൽഡിഎഫ്: എംജി സിന്‍റിക്കേറ്റ് അടിമുടി മാറ്റി

mg university syndicate reshuffle
Author
Kottayam, First Published Jun 23, 2016, 1:27 PM IST

യുഡിഎഫിന്‍റെ വഴിയേ സർവ്വകലാശാലാ ഭരണം പിടിക്കാൻ എൽഡിഎഫ് സർക്കാറും. നാലുവർഷം കാലാവധി ഉള്ള എം ജി സിന്‍റിക്കേറ്റാണ് 6 മാസം തികയും മുന്‍പേ അടിമുടിമാറ്റിയത്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളെ സർക്കാർ താല്പര്യം അനുസരിച്ച് മാറ്റാമെന്ന എംജി സർവ്വകലാശാല ചട്ടത്തിലെ വ്യവസ്ഥ അനുസരിച്ചാണ് അഴിച്ചുപണി. യുഡിഎഫ് നോമിനേറ്റ് ചെയ്ത 13ൽ 12 പേരെയും മാറ്റി. ഇടത് അനുഭാവികളെ വച്ചു.  

എന്നാൽ എൻഎസ് സ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുടെ മകൾ ഡോക്ടർ എസ് സുജാതയെ മാത്രം നിലനിർത്തി. വിദ്യാർ‍ത്ഥി പ്രതിനിധിയുടേയും പ്രിൻസിപ്പലിന്‍റെയും രണ്ട് ഒഴിവുകളിൽ പുതിയ അംഗങ്ങളെ നിയമിച്ചു. അതേ സമയം വിദ്യാഭ്യാസ മേഖലയിൽ മികവു തെളിയിച്ചവരെന്ന നിലയിൽ സർവ്വകലാശാലായിലെ ഇടത് അനുകൂലിയായ ജീവനക്കാരനെ നിയമിച്ചതായി ആക്ഷേപമുണ്ട്. 

സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഒഴിവാക്കപ്പെട്ടവരുടെ നീക്കം., എംജിക്ക് പിന്നാലെ കേരള കാലിക്കറ്റ് കണ്ണൂർ സർവ്വകലാശാല സിണ്ടിക്കേറ്റിൽ യുഡിഎഫ് നോമിനേറ്റ് ചെയ്ത അംഗങ്ങളെ ഉടൻ മാറ്റി ഭരണം പിടിക്കാനാണ് ഇടത് സർക്കാർ നീക്കം.

Follow Us:
Download App:
  • android
  • ios