മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരള സര്‍കലാശാല 47-ാം സ്ഥാനത്തും എം.ജി 52 സ്ഥാനത്തും, തിരുവനന്തപുരം ഐഐഎഎസ്ഇആര്‍ 58-ാം സ്ഥാനത്ത്,കുസാറ്റ് 99-ാം സ്ഥാനത്തുമെത്തി. 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് ഒന്നാം സ്ഥാനം. മികച്ച കോളേജുകളുടെ പട്ടികയില്‍ ദില്ലിയിലെ മിറാന്‍ഡ ഹൗസ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഐ.ഐ.ടി മദ്രാസ് സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനം നേടി. 

ഐഐഎം അഹമ്മദാബാദാണ് മാനേജ്‌മെന്റ വിഭാഗത്തില്‍ ഒന്നാമത്. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ദില്ലി എയിംസ് മുന്നിലെത്തി. ബെംഗളൂരുവിലെ നാഷണല്‍ ലോ അക്കാദമി നിയമവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. സര്‍വ്വകലാശാലകളില്‍ ജെഎന്‍യുവിനാണ് രണ്ടാംസ്ഥാനം, ബനാറസ് ഹിന്ദു സര്‍വ്വകലാശാല മൂന്നാം സ്ഥാനത്ത് എത്തി. 

 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരള സര്‍കലാശാല 47-ാം സ്ഥാനത്തും എം.ജി 52 സ്ഥാനത്തും, തിരുവനന്തപുരം ഐഐഎഎസ്ഇആര്‍ 58-ാം സ്ഥാനത്ത്,കുസാറ്റ് 99-ാം സ്ഥാനത്തുമെത്തി. 

സര്‍വ്വകശാലകളുടെ റാങ്കിംഗില്‍ കേരള സര്‍വ്വകലാശാല 30-ാം സ്ഥാനത്താണ്. എം ജി 34 , കുസാറ്റ് 69 , കാലിക്കറ്റ് 73 എന്നിങ്ങനെയാണ് മറ്റു സര്‍വകലാശാലകളുടെ റാങ്കിംഗ്. കോളേജുകളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് 18-ാം സ്ഥാനത്തുണ്ട്. കോഴിക്കോട് സെന്റ് ജോസഫ് കോളേജ് 34 , മാര്‍ ഇവാനിയോസ് 36 , എസ് എച്ച് തേവര 41 എന്നിങ്ങനെയാണ് മറ്റു കോളേജുകളുടെ റാങ്കിംഗ്