ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്ത്രിമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പി പ്രധാനമന്ത്രിക്ക് കത്തെഴുതി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു. റോഹിങ്ക്യകള്‍ നേരിടുന്ന ദുരിതം ഐക്യരാഷ്ട്രസഭയ്ക്കു മുന്നില്‍ കൊണ്ടു വരണമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ വിഷയം ഏറ്റെടുക്കണമെന്നും കത്തിലുണ്ട്. റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കുന്നതിനെതിരെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു സ്വീകരിച്ച നിലപാട് നിര്‍ഭാഗ്യകരമാണെന്നും എം.ഐ ഷാനവാസ് ചൂണ്ടിക്കാട്ടുന്നു.