വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി മുന്‍ ലെഫ്റ്റന്‍റ് ജനറല്‍ മൈക്കേല്‍ ഫ്ലിന്നിനെ ഡൊണാള്‍ഡ് ട്രംപ് നിയമിച്ചേക്കുമെന്ന് സൂചന. നേരത്തെ വിവാദപരമായ പ്രസ്താവനകളുടെ പേരില്‍ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ട‍ര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടയാളാണ് മൈക്കേല്‍ ഫ്ലിന്‍.

Add Asianetnews as a Preferred SourcegooglePreferred

അമ്പത്തിയേഴുകാരനായ ഫ്ലിന്‍, തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന്റെ മുഖ്യ ഉപദേഷ്‌ടാവായിരുന്നു. സ്ഥാനം സ്വീകരിക്കുമെന്ന് ഫ്ലിന്നിനോട് അടുത്തവൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ സംഘാംഗങ്ങളുടെ നാമനിര്‍ദ്ദേശം പുറത്തുവന്നുതുടങ്ങിയതോടെ ഒബാമയുടെ ഇന്റലിജന്‍സ് മേധാവി ജയിംസ് ക്ലാപ്പര്‍ രാജി വച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചിരുന്നത് ക്ലാപ്പറാണ്.