കോഴിക്കോട്: സൗത്ത് ബീച്ചില്‍ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം മദ്ധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചിറ സ്വദേശി അബ്ദുല്‍ അസീസ് (50) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയ്‌ക്ക് കല്ലു കൊണ്ട് കുത്തിയതാവാം മരണകാരണമെന്നും പൊലീസ് അനുമാനിക്കുന്നു. കുത്താന്‍ ഉപയോഗിച്ച കല്ല് മൃതദേഹത്തിന് സമീപം നിന്ന് കണ്ടെത്തിയിട്ടുണ്ട്
കോഴിക്കോട് ബീച്ചില്‍ മദ്ധ്യവയസ്കന് മരിച്ച നിലയില്‍; കൊലപാതകമാണെന്ന് സംശയം
Latest Videos
