പിന്നീട് കഴിഞ്ഞ മാർച്ചിൽ സൗദിയിലെ തൻറെ ഒട്ടകഫാമിൽ നിന്നും ഖത്തറിൽ തിരിച്ചെത്തിയ 66 കാരൻ കഴിഞ്ഞ മാർച്ചിൽ മരണത്തിനു കീഴടങ്ങി. പനിയും ചുമയും അതിസാരവും പിടിപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിൽ നടത്തിയ മെർസ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. 

മെയ് ആദ്യം ഒട്ടക ഫാമിലെ 40 വയസുള്ള തൊഴിലാളിയിലും രോഗ ബാധ കണ്ടെത്തി. ഇതിനു പിന്നാലെയാണ് സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണങ്ങളോടെ ഹമദ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇരുപത്തി മൂന്നുകാരനിലും രോഗബാധ സ്ഥിരീകരിച്ചത്. രോഗിയെ പ്രത്യേക തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

ഇതേ തുടർന്ന് കൊറോണ രോഗബാധയ്ക്ക് സാധ്യതയുള്ളതിനാൽ ഒട്ടകം ഉൾപെടെയുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പ്രമേഹം,ശ്വാസകോശ അസുഖങ്ങൾ, വൃക്ക രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഒരു കാരണ വശാലും ഒട്ടകങ്ങളുമായി ഇടപഴകരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.