പയ്യന്നൂരിൽ നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം പ്രതി മുൻപും സ്ത്രീകളെ അക്രമിച്ചതായി കുടുംബം
കണ്ണൂർ: പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിൽകൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി മുൻപും സ്ത്രീകളെ അക്രമിച്ചതായി നാടോടി കുടുംബം. ഇയാൾ കൂട്ടത്തിലെ സ്ത്രീയെ മുൻപ് കടന്നു പിടിച്ചതായി നാടോടി കുടുംബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീട്ടിലെ സ്ത്രീയെ കടന്നുപിടിച്ചതായി നാടോടി കുടുംബം രോപിക്കുന്നു. കുട്ടിയുടെ കേസൊതുക്കാൻ അഭിഭാഷകന്റെ നേതൃത്വത്തിൽ ശ്രമം നടന്നതായും ആരോപണം.
മുൻപും കൂട്ടത്തിലുള്ള സ്ത്രീയെ കടന്നുപിടിച്ചിച്ചിരുന്നു. അഭിഭാഷകന്റെ നേതൃത്വത്തിലാണ് കേസൊതുക്കാൻ ശ്രമം നടന്നതെന്നും കുടുംബം പറഞ്ഞു. അതേസമയം, പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞ പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്. നാടോടി ബാലികയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിച്ച ബേബിരാജിന് എതിരെയാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.
പയ്യന്നൂർ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ തുറസായ സ്ഥലത്താണ് ഇവരുടെ താമസം. അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ ഇയാളുടെ അഭിഭാഷകൻ ഇടപെട്ടത് പോലീസ് അറിവോടെയാണെന്നും കുടുംബം വ്യക്തമാക്കുകയാണ്. ഒരു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതോടെ പരാതി നൽകുന്ന കാര്യത്തിൽ കുടുംബത്തിന് ആശയക്കുഴപ്പം ഉണ്ടായി. എന്നാൽ നൽകിയത് അമ്പതിനായിരം രൂപയുടെ വണ്ടിച്ചെക്ക്. സംഭവം നടന്ന രാത്രി തലക്ക് പരിക്കേറ്റ് ചോര ഒലിപ്പിച്ച് എത്തിയ പ്രതിയും നാടോടി കുടുംബവും തമ്മിൽ ഒത്തുതീർപ്പ് ധാരണ ഉണ്ടായതോടെ കൃത്യമായ വസ്തുതകൾ നൽകിയില്ലെന്ന് പോലീസ് പറയുന്നു.
പിന്നീട് ബൈക്ക് മറിഞ്ഞെന്നു പറഞ്ഞാണ് ബേബിരാജ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്നാണ് കുടുംബം പരാതി നൽകുന്നതും കേസെടുക്കുന്നതും. ഇയാൾ ഇപ്പൊ സംസ്ഥാനം വിട്ടെന്ന വിവരമാണ് പോലീസ് നൽകുന്നത്. അന്വേഷണം തുടരുകയാണ്. നാടോടി കുടുംബത്തിലെ രണ്ട് പെൺകുട്ടികളെ അധികൃതർ കണ്ണൂരിലെ നിർഭയ ഹോമിലേക്ക് മാറ്റി.
