കേബിൾ  വയറിൽ  തുങ്ങി മരിച്ച  നിലയിൽ

ആലപ്പുഴ: കായംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി പ്രാണേഷ് റായ് 26 ആണ്‌ കിടപ്പുമുറിയിൽ കേബിൾ വയറിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം രണ്ടാം കുറ്റി അമ്പിളി സാമിൽ ഫർണിക്ച്ചർ തൊഴിലാളിയാണ് ഇയാള്‍. ആത്മഹത്യ ചെയ്തതിന്‍റെ കാരണം തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.