പന്തളം തുമ്പമണ്ണിൽ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച്  ഉയർത്താനുള്ള  ശ്രമത്തിടെയായിരുന്നു അപകടം. പ്രളയത്തിൽ വെള്ളം കയറിയ വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല.

പത്തനംതിട്ട: പന്തളം തുമ്പമണ്ണിൽ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമത്തിടെ വീട് തകർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഹരിയാന സ്വദേശി സമദ് (35) ആണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളായ ഫൂൽ ബാബു, രാഗേഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുണ്ടത്തിൽ ഡോക്ടർ ടി സി ചെറിയാന്‍റെ വീടാണ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ തകർന്നത്. പ്രളയത്തിൽ വെള്ളം കയറിയ വീട്ടിൽ കുറച്ച് കാലമായി ആൾ താമസമുണ്ടായിരുന്നില്ല.ഡ്രൈളിക് ജാക്കി തെന്നിപ്പോയതാണ് അപകടകാരണമെന്ന് തൊഴിലാളികൾ പറഞ്ഞു. 11 തൊഴിലാളികളാണ് വീടു ഉയർത്തുന്ന ജോലിയിലേർപ്പെട്ടിരുന്നത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.