കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു ബംഗാൾ സ്വദേശി മാണിക് റായിയാണ് മരിച്ചത് കോഴി മോഷ്ടിച്ചെന്നാരോപിച്ച് ഇയാളെ ഒരു സംഘം ആളുകള്‍മര്‍ദ്ദിച്ചിരുന്നു

കൊല്ലം: അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ബംഗാൾ സ്വദേശി മാണിക് റായിയാണ് മരിച്ചത്. കോഴി മോഷ്ടിച്ചെന്നാരോപിച്ച് ഇയാളെ രണ്ടാഴ്ച മുൻപ് ഒരു സംഘം ആളുകള്‍ കൈയ്യേറ്റം ചെയ്തിരുന്നു.

കൈവശമിരുന്ന കോഴി മോഷണമുതലാണെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചത്. അഞ്ചലിന് സമീപത്തുള്ള കടയില്‍ നിന്ന് കോഴിയയെും വാങ്ങി വരുകയായിരുന്നു മാണിയെ ഇത് വഴി ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്.

യുവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടി കുടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. മുഖത്ത് കണ്ണിന്റെ വശത്തും മൂക്കിനും മർദ്ദനമേറ്റ് ചോരയിൽ കുളിച്ച മാണിക്കിനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തിരുന്നു.