Asianet News MalayalamAsianet News Malayalam

ദേ​ശീ​യ ഗാ​നത്തിനിടെ അമേരിക്കന്‍ വൈ.പ്രസിഡന്‍റിന് മുന്നില്‍ താരങ്ങളുടെ പ്രതിഷേധം

Mike Pence walkout at NFL game over kneeling protest
Author
First Published Oct 9, 2017, 9:09 AM IST

വാ​ഷിം​ഗ്ട​ൺ: ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച​പ്പോ​ൾ എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ യു​എ​സ് നാ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗ് താ​ര​ങ്ങ​ൾ വി​സ​മ്മ​തി​ച്ച​തോ​ടെ മ​ത്സ​രം കാ​ണാ​നെ​ത്തി​യ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ൻ​സ് സ്റ്റേ​ഡി​യം വി​ട്ടു. ഇ​ന്ത്യാ​ന​പോ​ളി​സ് കോ​ൾ​ട്സി​നെ​തി​രെ ക​ളി​ക്കാ​നി​റ​ങ്ങി​യ സാ​ൻ ഫ്രാ​ൻ​സി​സ്കോ 49 ടീ​മി​ലെ ക​ളി​ക്കാ​രാ​ണ് മുട്ടുകുത്തി പ്രതിഷേധിച്ചത്. രാ​ജ്യ​ത്തി​ന്‍റെ ഗാ​ന​ത്തേ​യും പ​താ​ക​യേ​യും സൈ​നി​ക​രേ​യും അ​പ​മാ​നി​ക്കു​ന്ന മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പെ​ൻ​സ് പ​റ​ഞ്ഞു. 

"ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​ണ്. എങ്കിലും ദേശീയ പ​താ​ക​യെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് എ​ൻ​എ​ഫ്എ​ൽ ക​ളി​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ന്യാ​യ​മ​ല്ലെ​ന്നും പെ​ൻ​സ് പ​റ​ഞ്ഞു. ദേ​ശീ​യ ഗാ​ന​ത്തി​നി​ടെ താ​ര​ങ്ങ​ൾ മു​ട്ടു​കു​ത്തി നി​ന്ന് പ്ര​തി​ഷേ​ധി​ച്ചാ​ൽ ഗാ​ല​റി വി​ട്ടു​പോ​ക​ണ​മെ​ന്ന് പെ​ൻ​സി​നോ​ട് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ വ​ര്‍​ണ​വി​വേ​ച​ന​ത്തി​നും പോലീ​സ് അ​തി​ക്ര​മ​ത്തി​നു​മെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യാ​ണു താ​ര​ങ്ങ​ള്‍ ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​തി​ല്‍ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ ഫു​ട്‌​ബോ​ള്‍ താ​ര​മാ​യ കോ​ളി​ന്‍ കോ​പ്പ​ര്‍​നി​ക്കാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. കോ​ളി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ദേ​ശീ​യ ഗാ​നം ബ​ഹി​ഷ്‌​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. 

ദേ​ശീ​യ ഗാ​ന​ത്തെ ബ​ഹു​മാ​നി​ക്കാ​ത്ത താ​ര​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ‘നാ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗി​ന് നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളു​മു​ണ്ട്. ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന സ​മ​യ​ത്ത് എ​ഴു​ന്നേ​റ്റു​നി​ന്ന് ബ​ഹു​മാ​നി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ അ​വ​ർ പു​തി​യ നി​യ​മം ഉ​ണ്ടാ​ക്ക​ട്ടെ’ എ​ന്ന് ട്രം​പ് ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു. 

Follow Us:
Download App:
  • android
  • ios