ജമ്മു കശ്മീര്‍ ഡിജിപി എസ് പി വൈദ് ട്വിറ്ററിലൂടെയാണ് ഒരു യുവാവ് കൂടി തീവ്രവാദത്തിന്റെ തോക്ക് താഴെയിട്ട് മടങ്ങിയെത്തിയകാര്യം അറിയിച്ചത്.
ജമ്മു: അമ്മയുടെ അഭ്യര്ഥനയെ തുടര്ന്ന് കശ്മീരില് ഒരു യുവാവ് കൂടി തീവ്രവാദത്തിന്ഫെ വഴി ഉപേക്ഷിച്ച് കശ്മീരില് തിരികെയെത്തി. തിരിച്ചെത്തിയ യുവാവിന്റെ വിശദാംശങ്ങള് പോലീസ് പുറത്തുവിട്ടിട്ടില്ല. ജമ്മു കശ്മീര് ഡിജിപി എസ് പി വൈദ് ട്വിറ്ററിലൂടെയാണ് ഒരു യുവാവ് കൂടി തീവ്രവാദത്തിന്റെ തോക്ക് താഴെയിട്ട് മടങ്ങിയെത്തിയകാര്യം അറിയിച്ചത്. അമ്മ കരഞ്ഞു വിളിച്ചതിനെത്തുടര്ന്ന് ഒരു യുവാവ് കൂടി കശ്മീര് താഴ്വരയില് തോക്കുപേക്ഷിച്ച് തിരിച്ചെത്തിയിരിക്കുന്നു. അവരുടെ ഒത്തുചേരലിന് എല്ലാവിധ ആശംസയും എന്നായിരുന്നു ഡിജിപിയുടെ ട്വീറ്റ്.
മാതാപിതാക്കളുടെ അഭ്യര്ഥനയെത്തുടര്ന്ന് കഴിഞ്ഞ വര്ഷവം നാലു കശ്മീരി യുവാക്കള് ഭീകരവാദം ഉപേക്ഷിച്ച് തിരിച്ചെത്തിയിരുന്നു. ഭീകര സംഘടനയായ ലഷ്കറെ ഇ ത്വയിബയില് ചേര്ന്ന് കശ്മീര് ഫുട്ബോള് താരം മജീദ് ഇര്ഷാദ് ഖാനും കഴിഞ്ഞ വര്ഷം അമ്മയുടെ കരഞ്ഞുള്ള അഭ്യര്ത്ഥനയെത്തുടര്ന്ന് തോക്കുപേക്ഷിച്ച് തിരിച്ചെത്തിയിരുന്നു. അനന്ത്നാഗിലെ പ്രാദേശിക ഫുട്ബോള് ടീമിന്റെ ഗോള് കീപ്പറായിരുന്നു മജീദ്.
‘ഓപ്പറേഷന് ഓള് ഔട്ട്’ എന്ന പേരില് ഭീകര വിരുദ്ധ നടപടി സൈന്യം ശക്തമാക്കിയതിന് പിന്നാലെ മക്കള് തിരികെ എത്തണമെന്ന് ആവശ്യപ്പെട്ട് അമ്മമാരുടെ അഭ്യര്ഥന സമൂഹ മാധ്യമങ്ങള്വഴി പ്രചരിച്ചിരുന്നു.
