അസമിലെ കോക്രജാറിൽ രണ്ട് ബോ‍ഡോ തീവ്രവാദികളെ വധിച്ചു. കരസേനയും പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസും കരസേനയും തിരച്ചിൽ നടത്തിയത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ കോക്രജാറിൽ ബോഡോ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പിൽ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം ബോഡോ തീവ്രവാദികൾക്ക് സ്വാധീനമുള്ള മേഖലയായ കോക്രജാറിൽ പൊലീസും കരസേനയും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.