ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വസന്തകുമാറിന്‍റെ കുടുംബത്തിന് നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും. 

കല്‍പ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി വി വസന്തകുമാറിന്‍റെ വയനാട്ടിലെ വീട്ടിൽ മന്ത്രി എ കെ ബാലൻ ഇന്ന് സന്ദർശനം നടത്തും. 
രാവിലെ 11.30 നാണ് ലക്കിടിയിലെ വീട്ടിൽ മന്ത്രിയെത്തുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വസന്തകുമാറിന്‍റെ കുടുംബത്തിന് സഹായ ധനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണ്. വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വസന്തകുമാറിന്‍റെ കുടുംബത്തിന് നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും.

ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിൽ തിരിച്ചെത്തിയാലുടൻ വസന്തകുമാറിന്‍റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.