Asianet News MalayalamAsianet News Malayalam

സംഘപരിവാര്‍ ബന്ധം; അനില്‍ അക്കര എംഎല്‍എയ്ക്ക് മറുപടിയുമായി പ്രൊഫ. സി. രവീന്ദ്രനാഥ്

Minister C Raveendranath replay to Anil Akkara Mla allegation
Author
First Published Oct 27, 2017, 5:01 PM IST

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വളര്‍ന്നുവന്നത് സംഘ് പരിവാര്‍ പശ്ചാത്തലത്തിലൂടെയാണെന്ന കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയുടെ ആരോപണത്തിന് മറുപടിയുമായി പ്രൊഫ. സി. രവീന്ദ്രനാഥ്. അനില്‍ അക്കര ഫേസ്ബുക്കിലൂടെ നടത്തിയ ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് മന്ത്രി വ്യക്തമാക്കി.

ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ല. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രതിഷേധിക്കുന്നതായും മന്ത്രി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. കാവിവല്‍ക്കരണത്തിന് തുടര്‍ച്ചയായി കുടപിടിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് അനില്‍ അക്കര  പ്രൊഫ. സി. രവീന്ദ്രനാഥിന് സംഘപരിവാര്‍ ബന്ധം ആരോപിച്ചത്. 

രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥിയായിരിക്കെ സംഘ് പരിവാറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നുവെന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദമായതിന് പിന്നാലെയായിരുന്നു എംഎല്‍എയുടെ ആരോപണം.Minister C Raveendranath replay to Anil Akkara Mla allegation

Follow Us:
Download App:
  • android
  • ios