Asianet News MalayalamAsianet News Malayalam

ശശികുമാര വർമ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരൻ; തന്ത്രിക്കെതിരെയും വിമര്‍ശനം

ശശികുമാര വർമ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരൻ. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വർമ്മ സംശയിച്ചതെന്നും മന്ത്രി.
 

minister g sudhakaran against sasikumara varma
Author
Thiruvananthapuram, First Published Jan 12, 2019, 1:36 PM IST

തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയ്ക്കെതിരെ മന്ത്രി ജി സുധാകരൻ. ശശികുമാര വർമ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വർമ്മ സംശയിച്ചതെന്നും മന്ത്രി.

പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളിൽ ഇടപെടാനോ ശശികുമാര വർമ്മക്ക് അധികാരമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണ്. പഴയ എസ്‌ എഫ് ഐ ഭാരവാഹിയാണ്. അയ്യപ്പനെ കൊല്ലാൻ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്‍റേതെന്നും ജി സുധാകരൻ വിമര്‍ശിച്ചു.

തന്ത്രിക്കെതിരെ ജി സുധാകരൻ വിമര്‍ശനം ഉന്നയിച്ചു. ഭക്തി കൊണ്ടല്ല സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്നാണ് മന്ത്രി ജി സുധാകരൻ വിമര്‍ശനം ഉന്നയിച്ചത്.

Follow Us:
Download App:
  • android
  • ios