പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ലിക് ദിന പ്രസംഗത്തിനിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ദേഹാസ്വാസ്ഥ്യം. കുഴഞ്ഞുവീഴാൻ പോയ മന്ത്രിയെ സിറ്റി പോലീസ് കമ്മീഷൻ ഉൾപ്പെടെ താങ്ങിപ്പിടിച്ചു. പതാക ഉയർത്തി, പരേഡ് സ്വീകരിച്ച ശേഷം കലക്ടറേറ്റ് മൈതാനിയിൽ പ്രസംഗിക്കുമ്പോഴാണ് തളർച്ച അനുഭവപ്പെട്ടത്. അല്പം വിശ്രമിച്ച ശേഷം ആശുപത്രിയിലേക്ക് പോയി. ചെറിയ ക്ഷീണം അനുഭവപ്പെട്ടതാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും മന്ത്രി പറഞ്ഞു

