രാധാകൃഷ്ണന്‍ ഇത്തരത്തിലുള്ള തെറ്റ് ചെയ്യുന്ന ഒരാളല്ലെന്ന് മന്ത്രി പറഞ്ഞു. 'അതുകൊണ്ട് രാധാകൃഷ്ണന്‍ അങ്ങനെ പറഞ്ഞിട്ടുള്ളത് വെച്ച് രാധാകൃഷ്ണന്‍ എന്തോ വലിയ തെറ്റ് ചെയ്തുവെന്ന് പറയാന്‍ ഞാന്‍ ഒരുക്കമല്ല. പക്ഷേ അതു പറയുമ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ പൊതുസ്ഥിതി ഇതായത് കൊണ്ട് അക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പറയാതിരിക്കാന്‍ മാധ്യമങ്ങളും മറ്റും ശ്രദ്ധിക്കുന്നതാണ് നല്ലത് എന്നാണ്. ഈയൊരു കാര്യം പറഞ്ഞുവെന്നത് കൊണ്ട് അദ്ദേഹത്തിന്റെ അന്തസ്സ് ഇടിഞ്ഞുപോയെന്നോ കരുതിക്കൂട്ടി അദ്ദേഹം പെണ്‍കുട്ടിയെ അപമാനിക്കാന്‍ പറഞ്ഞുവെന്നോ പറയാന്‍ ഞാന്‍ ഒരുക്കമല്ല. നിങ്ങളതിന് തയ്യാറാണെങ്കില്‍, തയ്യാറായിക്കോളൂ. ഞാനതിന് ഒരുക്കമല്ല'-മന്ത്രി ശെലെജ പറഞ്ഞു. .