തൃശൂര്‍ മണ്ഡലതിന്റെ സമ്പൂര്‍ണ വൈദ്യ ഉതീകരണ പ്രഖ്യാപനത്തിനു ശേഷമാണ് അതിരപ്പിള്ളി വിഷയത്തില്‍ മന്ത്രി നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെയും ഭരണകക്ഷിയിലെ ചില പാര്‍ട്ടിയുടെയും എതിര്‍പ്പ് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമവായം ഉണ്ടാകുമ്പോള്‍ നടപ്പാക്കും. കെഎം മാണി പദ്ധതിയെ അനുകൂലിച്ചത് പോലെ മറ്റുള്ളവരും സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ശുഭാപ്തി വിശ്വാസമുണ്ട്. എന്നാല്‍ പദ്ധതി ജനങ്ങള്‍ക് മേല്‍ അടിച്ചേല്‍പ്പപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെഎം മാണി പദ്ധതിയോട് എതിര്‍പ്പില്ലെന്നു വ്യക്തമാക്കിയിരുന്നു.