പ്രളയക്കെടുതികള്‍ക്കിടയിലും ജര്‍മ്മനിയില്‍ പോയതിന് രൂക്ഷവിമര്‍ശനമാണ് മന്ത്രിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രി രാജുവിനെയായിരുന്നു ചുമതലയേല്‍പ്പിച്ചിരുന്നത്. അതും വിമര്‍ശനങ്ങള്‍ കടുപ്പപ്പെടാന്‍ കാരണമായി. 

തിരുവനന്തപുരം: ലോക മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിന് ഇന്നും മടങ്ങാനാവില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ന് മടങ്ങാന്‍ ശ്രമിച്ചിരുന്നുവെങ്കിലും യാത്രക്കാരുടെ തിരക്കുള്ളതിനാല്‍ ടിക്കറ്റ് കിട്ടാത്തതിനാലാണ് മടങ്ങാനാവാത്തത്. 

പ്രളയക്കെടുതികള്‍ക്കിടയിലും ജര്‍മ്മനിയില്‍ പോയതിന് രൂക്ഷവിമര്‍ശനമാണ് മന്ത്രിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രി രാജുവിനെയായിരുന്നു ചുമതലയേല്‍പ്പിച്ചിരുന്നത്. അതും വിമര്‍ശനങ്ങള്‍ കടുപ്പപ്പെടാന്‍ കാരണമായി. 

പ്രത്യേക ചുമതലയുള്ള മന്ത്രിമാർ 24 മണിക്കൂറും അതാത് ജില്ലകളിൽ ഏകോപനം നടത്തേണ്ടതുണ്ട്. കെ.രാജു പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പോലും പങ്കെടുക്കാതെയാണ് വിദേശത്തേക്ക് പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് സി.പി.ഐ മന്ത്രി രാജുവിനെ തിരിച്ചുവിളിച്ചിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ മന്ത്രി മടക്കായത്രയ്ക്ക് ശ്രമിച്ചു തുടങ്ങിയിരുന്നു. ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തില്‍ ഇനി നാളെയായിരിക്കും മന്ത്രി മടങ്ങുക.