തൃശൂര്‍: കലോത്സവത്തിലെ വ്യാജ അപ്പീൽ പ്രതികളെ കണ്ടെത്താനായത് വിജിലൻസ് സംവിധാനം ശക്തം ആയതിനാൽ ആണ് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രാഥ്. കലോത്സവ മാനുവൽ അടുത്ത കൊല്ലവും പരിഷ്കരിക്കും. സര്‍ക്കാര്‍ ഇടപെടലിലൂടെ മാഫിയയെ ഇല്ലാതാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബാലവാകാശ കമ്മിഷനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.