സംഭവം സത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരമായി പെരുമാറിയ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശിച്ചു. സംഭവം സത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണലൈൻ ആണ് സംഭവം ആദ്യം വാർത്ത കൊണ്ടു ചെയ്തത്. വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ ഇടപെടൽ സംഭവം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ എത്തിക്കാൻ സഹായിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന രോഗിയോടായിരുന്നു അറ്റൻഡറുടെ ക്രൂരത. വൃദ്ധന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് രോഗി നിലവിളിക്കുന്ന ദൃശ്യവും സാമൂഹ്യ മാധ്യമങ്ങൾ പ്രചരിക്കുന്നു. സർക്കാർ ആശുപത്രികളിലെ ജീവനകാർക്ക് രോഗികളോടുള്ള പെരുമാറ്റങ്ങളിൽ മാറ്റമില്ല. പ്രധിഷേധം ശക്തമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം. അപകടം പറ്റി കാലോടിഞ്ഞതിനെ തുടർന്ന് കമ്പി ഇട്ടു കിടക്കുന്ന രോഗിയോടാണ് ആ വാർഡിലെ അറ്റൻഡറുടെ ക്രൂരത. വൃദ്ധന്റെ കൈവിരലുകൾ ഇയാൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും വൃദ്ധനെ അടിക്കാൻ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് മൂന്ന് വർഷം മുൻപ് സമാന സംഭവത്തിൽ ഇടപെട്ടതിനെ തുടർന്ന് ഇപ്പോഴും കേസ് നടക്കുന്നതായാണ് സൂചന. ഇതിനു അദ്ദേഹം ഒരാഴ്ച്ച ജയിൽ വാസം അനുഭവിച്ചതായും പറയുന്നു. അതിനാൽ ദൃശ്യങ്ങൾ പകർത്തിയ ആളുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സെയ്ദ് അലി അലിയാർ എന്നയാളാണ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി ദൃശ്യങ്ങൾ പുറത്തു വിട്ടത്. അതേസമയം കുറ്റാരോപിതനായ അറ്റൻഡറെ സസ്പെൻഡ് ചെയ്തുയെന്നും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചുവെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.